തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷ – പ്രതിപക്ഷ രൂക്ഷ പോര്. കിഫ്ബിയിലൂടെ നടന്നത് വന്കൊള്ളയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പിന് നിയന്ത്രണമില്ലായിരുന്നെന്നും ധനകാര്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും പറഞ്ഞു. കിഫ്ബി യെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്നാല്‍ ഇല്ലാതാക്കാനാകില്ലെന്നും മുന്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും വ്യക്തമാക്കി.
കിഫ്ബി ഖജനാവിന് ചോര്‍ച്ചയുണ്ടാക്കി. കേരളത്തിലെ ധനസ്ഥിതി തകര്‍ത്തു. പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ചെന്നും എംഎല്‍എ മാര്‍ വിവേചനം നേരിട്ടെന്നും പറഞ്ഞു. കിഫ്ബിയ്ക്ക് മുമ്പും സംസ്ഥാനത്തിന് വികസനം ഉണ്ടായെന്നും കുറ്റക്കാരെ വെറുതേ വിടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പി നെയും മന്ത്രിയേയും ഇരുട്ടില്‍ നിര്‍ത്തി. കിഫ്ബി ഇനി ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുന്‍ ധനമന്ത്രിയും പ്രതിപക്ഷനേതാവും ശക്തമായി തിരിച്ചടിച്ചു.
31000 കോടിയുടെ കിഫ്ബി പദ്ധതികള്‍ സംസ്ഥാനത്ത് നടക്കുന്നു. തീര്‍ത്തതും പൂര്‍ത്തിയാക്കാനുള്ളതും എല്ലാം ചേര്‍ത്ത് 70,000 കോടി രൂപ വേണം. പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോള്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ നിലപാടെന്തായിരുന്നു എന്ന് പ്രതിപക്ഷം തിരിച്ച് ചോദിച്ചു.
കിഫ്ബിയെ സാങ്കേതികമായി തകര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത് എന്നാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. നമ്മുടെ സംസ്ഥാനം നടപ്പാക്കിയ വികസനമോഡലാണ് കിഫ്ബി എന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന് പറഞ്ഞത്. അത് നിലനിര്‍ത്താനുള്ള ഉത്തരവാദിത്വമുണ്ട്. സത്യവും അസത്യവും ജനങ്ങള്‍ക്കറിയാം. കിഫ്ബി ജനകീയ വികസന മാതൃകയെന്നും പറഞ്ഞു. കേന്ദ്ര കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍. ആവശ്യം കൂടുതലും പണം കുറവുമാണ് സംസ്ഥാനം നേരിടുന്ന പ്രശ്നം.
കേരളം വലിയ സാമ്പത്തീക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനമാണ്. വലിയതോതില്‍ വികസനത്തിന് സാമ്പത്തീകശേഷിയില്ല. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ മെച്ചപ്പെടുത്തല്‍, ക്ലാസ്സ് മുറികളിലെ വികസനം. ഇതിനെല്ലാം പണം കണ്ടെത്താന്‍ പ്രയാസമാണെന്നും പറഞ്ഞു. കിഫ്ബി വന്നതോടെയാണ് സംസ്ഥാനത്തിന് പ്രകടമായ മാറ്റം ഉണ്ടായത്. കിഫ്ബി വിഷയത്തില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു.
പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോള്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ നിലപാടെന്തായിരുന്നു എന്ന് പ്രതിപക്ഷം തിരിച്ച് ചോദിച്ചു. സുധാ പിള്ള റിപ്പോര്‍ട്ടും തര്‍ക്കത്തിന് ഇടയാക്കി. യുഡിഎഫിന്റെ ആഗ്രഹം എഴുതിവെച്ച റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതിയുടേതെന്നും മുഖ്യമന്ത്രി പുകമറ ഉണ്ടാക്കുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.
കണ്ണൂരിലെ ഭൂമി ഏറ്റെടുല് ക്രമക്കേട് വീണ്ടും സഭയില്‍ എടുത്തിട്ട മുഖ്യമന്ത്രിയോട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് കമ്പോള വിലക്കാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കിഫിബി കൊള്ളയില്‍ സമഗ്ര അന്വേഷണമെന്നും സര്‍ക്കാരും സുധാ പിള്ള റിപ്പോര്‍ട്ട് തന്നെ രാഷ്ട്രീയ രേഖയെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ച് എങ്ങുമെത്താത്ത ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.