കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പാഴ്‌സല്‍ ഓഫീസിലെ പോര്‍ട്ടറായ കെ. ഇസ്മായിലിനെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് പിടികൂടിയത്.
റെയില്‍വേ സ്റ്റേഷനിലെ ഡോര്‍മെറ്ററിയില്‍ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. റെയില്‍വേ പോലീസ് ഉടന്‍ തന്നെ ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം ട്രെയിനില്‍ സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെയും കാസര്‍കോട്ട് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക സ്വദേശിയായ അയ്യപ്പ(23) എന്നയാളെയാണ് അന്ന് റെയില്‍വേ പോലീസ് അറസ്റ്റ്‌ചെയ്തത്. മുംബൈ എല്‍ടിടിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചിലാണ് സ്ത്രീക്ക് നേരേ അതിക്രമമുണ്ടായത്.