കുട്ടനെല്ലൂർ സർക്കാർ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 പേർ ചികിത്സയിൽ, ഒരാൾ ഐസിയുവിൽ

തൃശ്ശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. 15 വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ ഐസിയുവിലാണ്.

ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് വിദ്യാർഥിനികൾക്ക് വയറിളക്കവും ഛർദിയും ആരംഭിച്ചത്. ഹോസ്റ്റലിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *