കൊച്ചി നഗരത്തോട് തൊട്ടുചേർന്ന് വമ്പൻ പദ്ധതികൾ വരുന്നു, നടപ്പിലാക്കുക കോടികളുടെ പ്രോജക്‌ട്

പറവൂർ: പറവൂരിന്റെ ടൂറിസം വികസനത്തിനായി 6.93കോടി രൂപയുടെ രണ്ട് പദ്ധതികൾ അനുമതി ലഭിച്ചു. നഗരത്തിന്റെ ചരിത്രപൈതൃകവും പ്രകൃതിഭംഗിയും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര മേഖലയെ കൂടുതൽ വികസിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. കച്ചേരിക്കടവ് കനാൽ നവീകരണം, സൗന്ദര്യവത്കരണം പദ്ധതിക്ക് 3.21കോടിരൂപയും ജൂതപൈതൃകവുമായി ബന്ധപ്പെട്ട ഹെറിറ്റേജ് ടൗൺഷിപ്പ് വികസനപദ്ധതിക്ക് 3,72കോടിരൂപയുമാണ് അനുവദിച്ചത്. കനാൽതീരത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം പ്രദേശവാസികൾക്ക് സന്ദർശകർക്കും മികച്ച പൊതുഇടം കൂടിയാവും ഇവിടം.

കച്ചേരിത്തോട് നവീകരണ പദ്ധതി

ഹെറിറ്റേജ് ടൗൺഷിപ്പ് പദ്ധതി

പറവൂർ ജൂതസിനഗോഗ് ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങളിലേക്കുള്ള സന്ദർശകരുടെ വരവ് വർദ്ധിപ്പിക്കും. മുസിരിസ് പൈതൃകടൂറിസം ശൃംഖലയിലെ പറവൂരിന്റെ പ്രാധാന്യം ഉയരുന്നതിനും പദ്ധതി സഹായകരമാകും.

വി.ഡി. സതീശൻ, മുഖ്യമന്ത്രി

രണ്ട് ചരിത്രപൈതൃക പദ്ധതികളും യാഥാർത്ഥ്യമാകുന്നതോടെ പറവൂരിന്റെ ടൂറിസം സാദ്ധ്യതകൾക്ക് വലിയ ഉണർവ് ലഭിക്കും.

രമേഷ് ഡി. കുറുപ്പ്. പറവൂർ നഗരസഭ ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *