ചെന്നൈയില്‍ മോഷണം നടത്തി നേപ്പാളിയും അസംകാരനും ; തലശ്ശേരിയില്‍ സ്വര്‍ണ്ണം വില്‍ക്കാനെത്തി പിടിയിലായി

തലശ്ശേരി: ചെന്നൈയില്‍ നടത്തിയ മോഷണമുതല്‍ തലശ്ശേരിയില്‍ വില്‍ക്കാനെത്തി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. നേപ്പാള്‍ സ്വദേശിയും അസം സ്വദേശിയുമായ രണ്ടുപേരാണ് പിടിയിലായത്. ഇരവരില്‍ നിന്നും സ്വര്‍ണ്ണത്തിനൊപ്പം പണവും വിദേശകറന്‍സിയും പിടികൂടിയിട്ടുണ്ട്. 115 ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബാഗ് പരിശോധനയിലാണ് മോഷണമുതലെന്ന് സംശയിക്കുന്ന സാധനങ്ങള്‍ കണ്ടെത്തിയത്. പോലീസിനെ കണ്ട് പിന്തിരിഞ്ഞുപോയ ഇരുവരും തുടര്‍ച്ചയായി പോലീസിനെ തിരിഞ്ഞു നോക്കുന്നത് കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് ഇരുവരേയും പിടികൂടി കൈവശം ഉണ്ടായിരുന്ന കറുത്തബാഗ് പരിശോധിക്കുകയായിരുന്നു.

സ്വര്‍ണ്ണവും വിദേശകറന്‍സിയും ഇന്ത്യന്‍ കറന്‍സിയും കണ്ടു. ചെന്നൈയില്‍ മോഷണം നടത്തിയ ശേഷം അത് കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു. പ്രതികളില്‍ ഒരാള്‍ നേപ്പാള്‍ സ്വേദശിയായ ഗോപാലാണ്. മറ്റേയാള്‍ അസം സ്വദേശി ദെബോജിതുമാണ് പിടിയിലായത്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

മാപ്പുകൾ കാണുക

Leave a Reply

Your email address will not be published. Required fields are marked *