തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്ലോറന്‍സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറില്‍ എടുത്ത് പുറത്തു കടത്തി.പത്ത് വര്‍ഷം മുന്‍പ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നല്കാന് കഴിഞ്ഞില്ലെങ്കില്‍ വീട് എഴുതി നല്‍കാമെന്ന് പത്രത്തില്‍ നല്‍കുകയും ചെയ്തിരുന്നു. കരം തീര്‍ത്ത് തരാമെന്ന് പറഞ്ഞ് മോഹന്‍ദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റിയിരുന്നു. ഇതിനിടെ ജയിംസം മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹന്‍ദാസ് കോടതിയെ സമീപിച്ചു.17 ലക്ഷം രൂപ കടം തീര്‍ത്ത് നല്‍കാമെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും കേസില്‍ നിന്ന് മോഹന്‍ദാസ് പിന്മാറാന് തയാറായില്ല. കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചു. തുടര്‍ന്ന് പാറശാല പൊലീസിനെയും മോഹന്‍ദാസ് സമീപിച്ചു. പൊലീസും ഫയര്‍ഫോഴ്സ് സംഘവും വീട്ടിലേക്ക് എത്തുകയും ചെയ്തു. പിന്നാലെ ഫ്ളോറന്‍സും മക്കളും തലയില്‍ കൂടി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്ന് രാവിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം വീട്ടുടമയെ സ്ട്രെക്ച്ചറോടുകൂടി പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു.