തൃശ്ശൂര്‍: കിഴുപ്പിളളിക്കരയില്‍ ദമ്പതിമാരെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുതിണ്ടിയില്‍ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദമ്പതിമാരുടെ മകന്‍ വെളളിയാഴ്ച ഉച്ചയ്ക്ക് കടയില്‍നിന്ന് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മകന്‍ വീടിനകത്ത് പ്രവേശിച്ചപ്പോള്‍ അടുക്കളയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നതോടെയാണ് അടുക്കളയില്‍ രണ്ടുപേരെയും വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്.
സന്തോഷിന്റെ കൈയില്‍ അരിവാള്‍ ഉണ്ടായിരുന്നതിനാല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിമനം. തൃശൂരില്‍ ലക്ഷ്മി ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനം നടത്തിവരികയാണ് സന്തോഷ്. സംഭവത്തില്‍ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.