പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് മുഖ്യമന്ത്രി വിജയ്‌; മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ചെന്നൈ: തമി‌ഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി – വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു. കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളുണ്ട്.

ഓപ്പറേറ്ററില്ലാത്ത ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിംഗ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഘടനയും ഈ പാതയുടെ പ്രത്യേകതയാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെന്റ് ഹോസ്‌പിറ്റൽ, കാരയാഞ്ചാവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൽ, തെള്ളിയഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.

#WATCH | Chennai, Tamil Nadu: Prime Minister Narendra Modi undertakes a ride on the Chennai Metro from Porur Bypass Station to Poonamallee Bypass Station and back.

CM C. Joseph Vijay also present.

(Source: DD News) https://t.co/VHh62kXdfq

Leave a Reply

Your email address will not be published. Required fields are marked *