പ്രമുഖ അര്‍ക്കിടെക്റ്റ് എന്‍.എം.സലീം ( 77) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ബേബി മെമ്മോറിയല്‍ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം രാവിലെ പത്ത് മുതല്‍ കോഴിക്കോട് മിനി ബൈപ്പാസിലെ നികരത്തില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനാണ്. കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു. കേരളത്തിലും പുറത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത് എന്‍.എം. സലീം ആണ്.
കൊച്ചിയിലെ ലേ മെറിഡിയന്‍, തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍, കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ട്. സൈബര്‍പാര്‍ക്ക് കോഴിക്കോട്, സൈബര്‍പാര്‍ക്ക് കണ്ണൂര്‍, ബാംഗ്ലൂരിലെ ബെയറിസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍, കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റല്‍. വിദ്യാഭ്യാസം ബാംഗ്ലൂരിലെ 'ലേക്ക്‌സൈഡ് ഹാബിറ്റാറ്റ്' തുടങ്ങി എന്‍.എം.സലീം രൂപകത്പ്പന ചെയ്ത കെട്ടിടങ്ങള്‍ ഒട്ടനവധിയാണ്.