പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ