ബസ് നിരക്കുകൾ കുത്തനെ ഉയരും; ​ 25 മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കാൻ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ബംഗളുരു : കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ബംഗളുരു മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉൾപ്പെടെയുള്ള ബസുകളിലാണ് നിരക്ക് വർദ്ധന നടപ്പിലാക്കുന്നത്. ബംഗളുരുവിൽ ബസ് നിരക്കുകൾ 35 ശതമാനം ഉയരുമ്പോൾ സംസ്ഥാനത്തെ മറ്റിടങ്ങളിൽ 23 ശതമാനത്തോളം നിരക്ക് വർദ്ധിക്കും. നവംബർ അഞ്ച് അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും.

ബംഗളുരു നഗരത്തിലെ ബി.എം.ടി.സി ബസുകളിൽ കുറഞ്ഞ നിരക്ക് ആറുരൂപയിൽ നിന്ന് 10 രൂപയായി ഉയരും,​ ദീർഘദൂര സർവീസുകളിലും നിരക്കുകൾ വ‌ർദ്ധിക്കും. ​ ബി.എം.ടി.സിയുടെ

എ.സി ബസുകളായ വജ്ര,​ വായു വജ്ര സർവീസുകളിലും ടിക്കറ്റ് നിരക്ക് ഉയരും. ഡീസൽ വില വർദ്ധനവും ഗതാഗത കോർപ്പറേഷനുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാദ്ധ്യതകളുമാണ് നിരക്ക് വർദ്ധനവിന് കാരണമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി നടപ്പാക്കിയ ശക്തി പദ്ധകി പിൻവലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *