ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു ; സംഭവം കണ്ണൂരില്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

രണ്ടുമക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് പ്രവീണ കഴിഞ്ഞിരുന്നത്. കേബിള്‍ ഓപ്പറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭര്‍ത്താവ്. അതേസമയം വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊളളലേറ്റ പ്രവീണയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരവേ ഇന്നലെയാണ് മരണം സംഭവിച്ചത്. പഴയക്കല്‍ പി മോഹന്റെയും രമയുടെയും മകളാണ് പ്രവീണ.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *