മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശന നിയന്ത്രണം; സാക്ഷ്യപത്രം നിർബന്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഗമാചാരങ്ങൾ അനുസരിച്ച് പൂജകളും ചടങ്ങുകളും നടക്കുന്ന തമിഴ്‌നാട്ടിലെ പരമ്പരാഗത ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നിർണായക നിർദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി. പ്രതിഷ്ഠയിലുള്ള വിശ്വാസവും ഭക്തിയും വ്യക്തമാക്കുന്ന സാക്ഷ്യപത്രം നൽകാതെ, മറ്റ് മതങ്ങളുടെ ചിഹ്നങ്ങൾ ധരിച്ചെത്തുന്ന അഹിന്ദുക്കളെ കൊടിമരത്തിനപ്പുറത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കോടതി നിർദേശം.

തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി. മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളുടെ ആചാരങ്ങളും പവിത്രതയും സംരക്ഷിക്കാൻ ഭരണാധികാരികൾക്കും ട്രസ്റ്റിമാർക്കും ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന അയ്യപ്പക്ഷേത്രങ്ങൾ, ഷിർദ്ദി സായിബാബ ക്ഷേത്രങ്ങൾ തുടങ്ങിയവയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രാചാരങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാറ്റിവയ്ക്കാനാകില്ലെന്നും വിധിന്യായത്തിൽ നിരീക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *