മാരക എംഡിഎംഎയുമായി യുവ ഡോക്‌ടർ പിടിയിൽ

കോട്ടയം: എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. കോട്ടയം ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്‌ടർ പിടിയിലായത്.

അരുണിന്റെ പക്കൽ നിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ളിനിക് നടത്തി വരികയായിരുന്നു അരുൺ. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്‌പി കെ ജി അനീഷ്, നാർകോട്ടിക് സെൽ ഡിവൈഎസ്‌പി യു ശ്രീജിത്ത്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്‌ടർ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *