യെമൻ-സൗദി സംഘർഷം രൂക്ഷം ; കിങ് ഖാലിദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: യെമൻ-സൗദി സംഘർഷം അതിരൂക്ഷം.കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ. സൗദി വിമാനമായ 'സൗദിയ'യുടെ ക്യാപ്റ്റനും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഹൂതികള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സ്ഥിരീകരിച്ചത്.

റോയല്‍ സൗദി വ്യോമസേനയുടെ കിംങ് ഖാലിദ് വ്യോമതാവളം, തെക്കന്‍ സൗദി-യെമന്‍ അതിര്‍ത്തിക്കടുത്തുള്ള നജ്റാന്‍ എന്നീ രണ്ട് സിവിലിയന്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച ആക്രമണം നടത്തിയതായി ഹൂതി സംഘം അറിയിച്ചു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യോമഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടായതായും ഹൂതികള്‍ അവകാശപ്പെട്ടു.

എന്നാല്‍ ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സൗദി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് റിയാദില്‍ കിന്‍ഡര്‍ ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാടുകളുണ്ടായിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഉൾപ്പടെ നിർത്തിയതായി അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *