വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കും. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

ഇന്ന് മുതൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും നിലയ്ക്കും. എന്നാൽ അവധി ദിവസമായതിനാൽ വൈദ്യുതി ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. കഴിഞ്ഞ മാസം പീക്ക് സമയങ്ങളിൽ 850 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭിച്ചത് ആശ്വാസമായിരുന്നു.

ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉത്പാദനം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബിയും സർക്കാരും.

Leave a Reply

Your email address will not be published. Required fields are marked *