സംസ്ഥാനത്ത് ഇന്ന് രാത്രിയും മഴകനക്കും,​ മൂന്നുമണിക്കൂർ നേരത്തേക്ക് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ആറു ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദത്തിന് സാദ്ധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കേരളത്തിൽ ഒക്ടോബർ 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *