‘സമ്പത്തില്‍ വന്‍ കുതിപ്പ് ’ഒറ്റ ദിവസം 8.5 ബില്യൺ ഡോളർ നേട്ടം; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ഇനി മുകേഷ് അംബാനി

ന്യൂഡൽഹി: ഒറ്റ ദിവസം കൊണ്ട് സമ്പത്തിൽ 8.5 ബില്യൺ ഡോളറിന്റെ വർധനവ് വന്ന തോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം നവംബർ രണ്ടിനാണ് അംബാനിയുടെ സമ്പത്തിൽ വലിയ വർധനയുണ്ടായത്.

ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 10.5 ശതമാനം വര്‍ധിച്ച് 8.52 ലക്ഷം കോടി രൂപയായി. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 22-ാം സ്ഥാനത്താണ്. 84 ബില്യന്‍ ഡോളര്‍ (ഏകദേശം 8.06 ലക്ഷം കോടി രൂപ) ആസ്തിയുള്ള ഷാങ് യിമിങ് 25-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 80.1 ബില്യന്‍ ഡോളര്‍ (ഏകദേശം 7.69 ലക്ഷം കോടി രൂപ) ആസ്തിയുമായി 26-ാം സ്ഥാനത്തുണ്ട്.

കമ്പനിയുടെ ആകെ വരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 28 ശതമാനം ഉയര്‍ന്ന് 3.62 ലക്ഷം കോടി രൂപയായി. പ്രവര്‍ത്തന ലാഭം 24 ശതമാനം വര്‍ധിച്ച് 62,409 കോടി രൂപയിലെത്തി. അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 29,550 കോടി രൂപയായി. ഇതും കമ്പനിയുടെ ത്രൈമാസത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. ഫോര്‍ബ്‌സിന്റെ 2026ലെ ലോകത്തെ ഏറ്റവും വലിയ പൊതു ഓഹരി കമ്പനികളുടെ പട്ടികയായ ഗ്ലോബല്‍ 2000ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 55-ാം സ്ഥാനത്താണ്. 119.7 ബില്യന്‍ ഡോളര്‍ (ഏകദേശം 11.49 ലക്ഷം കോടി രൂപ) വില്‍പന വരുമാനവും 229.6 ബില്യന്‍ ഡോളര്‍ (ഏകദേശം 22.04 ലക്ഷം കോടി രൂപ) ആസ്തിയും 9.1 ബില്യന്‍ ഡോളര്‍ (87,360 കോടി രൂപ) ലാഭവുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *