admin

വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കി

തിരുവനന്തപുരം ∙ വിഎസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തത് വിവാദമായി. വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണത്തിനു അയക്കേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് മുൻപേജിൽ ദേശാഭിമാനി അറിയിപ്പും നൽകി. വിഎസിന്റെ ഒന്നാം ചരമ വാർഷികത്തിനു മുൻപുള്ള അവസാന ഞായറാഴ്ച ദിവസമായ ഇന്ന് കവർ സ്റ്റോറി ആയിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരുന്നത്. വിഎസിന്റെ സമര ജീവിതം ആലേഖനം ചെയ്തിട്ടുള്ളതായിന്നു റിപ്പോർട്ട്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ.വി. സുധാകരനാണ് ഇത് തയാറാക്കിയത്….

Read More

പൊലീസ്‌ സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട്‌ കുംഭമേള താരം

കൊച്ചി: മധ്യപ്രദേശിൽനിന്ന്‌ കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ട്‌ വീണ്ടും എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചു. അഭിഭാഷകൻ പി എസ്‌ അനിഷാദിനൊപ്പമാണ്‌ ഞായറാഴ്‌ച സ്‌റ്റേഷനിലെത്തിയത്‌. വയസ്സ്‌ തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ്‌ കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട്‌ അച്ഛൻ കൈക്കാലാക്കിയെന്ന്‌ പരാതിയിലുണ്ട്‌. അക്ക‍ൗണ്ടിലുള്ള പത്ത്‌ ലക്ഷത്തോളം രൂപ അച്ഛൻ പിൻവലിച്ചെന്നും പറയുന്നു. എറണാകുളത്ത്‌ തന്നെയാണ്‌ താൻ താമസിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു. പൊലീസ്‌ സംരക്ഷണത്തിനായി ഇവർ മുൻപും വിലാസം സെൻട്രൽ പൊലീസിന്‌ കൈമാറിയിരുന്നു. എന്നാൽ, ഇ‍ൗ വിലാസത്തിൽ ഇവരെ കണ്ടെത്താൻ…

Read More

കുവൈത്തിൽ വൈദ്യുതി, ശുദ്ധജല പ്ലാന്റിനു നേരെ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി∙ കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ കേന്ദ്രത്തിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാമതും ഇറാന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് ഒട്ടേറെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുമായി അധികൃതർ അടിയന്തര കർമപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൊലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും…

Read More

സന്തോഷം ആയില്ലേ മക്കളെ. …..

  തിരുവനന്തപുരം:വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍ കായിക പ്രേമികള്‍ ആയ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു നാളെ (ജൂലായ് 20 തിങ്കള്‍ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പരീകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രപിച്ചിട്ടുണ്ട്….

Read More

കശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ നാല് മരണം

നിരവധി പേരെ കാണാതായി വാഹനങ്ങള്‍ ഒലിച്ചുപോയി ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നാല് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പൂഞ്ച്, രജൗരി ജില്ലകളില്‍ ജനജീവിതം ദുസ്സഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് നസിയ കൗസര്‍ എന്ന 28 വയസ്സുകാരി മരിച്ചു, ഇവരുടെ ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു. മാറോട്ടില്‍ ഒരു പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിക്കുകയും മറ്റൊരിടത്ത്…

Read More

സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് കോഴിക്കോട് സമ്മേളനം

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടക്കുമ്പോള്‍, പാര്‍ട്ടി കടുത്ത ഉള്‍പ്പാര്‍ട്ടി പോരിലേക്കും വിഭാഗീയതയിലേക്കും നീങ്ങുന്നതായി സൂചന. സെപ്റ്റംബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അസാധാരണമായ അഴിച്ചുപണികളും നേതൃമാറ്റത്തിനായുള്ള കടുത്ത സമ്മര്‍ദ്ദവും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍, കോഴിക്കോട് സമ്മേളനത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ഭരണം പാര്‍ട്ടിയെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കിയെന്നും നേതാക്കളുടെ അഹങ്കാരവും…

Read More

യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.     ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ…

Read More

ആറുമണിക്ക് മുമ്പേ: കൂട്ടത്തോടെ കൂടണഞ്ഞ് പ്രിയദർശിനികൾ

കൊല്ലം: ടെക്സ്റ്റൈൽസുകളും ഷോപ്പിംഗ് മാളുകളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിലേക്ക് പോകാൻ പ്രിയദർശിനി ബസിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രിയദർശിനി സർവീസായി മാറിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറിന് മുമ്പേ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രശ്നം. കൊല്ലം ഡിപ്പോയിൽ ആകെ 42 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. അതിൽ 28 എണ്ണവും ആറുമണിക്ക് സർവീസ് അവസാനിപ്പിക്കുന്നവയാണ്. ബാക്കി 14 ഓർഡിനറി ബസുകൾ മാത്രമാണ് രാത്രി ഒൻപത് മണി കഴിഞ്ഞും ഓടുന്നത്. അതുകൊണ്ട് തന്നെ…

Read More

മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; ‘വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടായിരുന്നു’,ലീഗ് യോഗത്തിൽ വിമർശനം

കോഴിക്കോട്: പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാനസമിതി യോഗത്തിൽ രൂക്ഷവിമർശനം. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളാണ് വിമർശനമുന്നയിച്ചത്. ”ആവശ്യമില്ലാതെ ഒരുപാട് പാർട്ടിപ്രവർത്തകരിൽനിന്ന് അപേക്ഷ വാങ്ങി. അവർക്ക് വെറുതേ ആശകൊടുത്തു. വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടിയിരുന്നില്ല…” -അവർ പറഞ്ഞു. ജില്ലാകമ്മിറ്റികൾ നൽകുന്ന പട്ടിക ഉപസമിതി ഷോർട്ട് ലിസ്റ്റ് ചെയ്ത് തീരുമാനമെടുക്കും, അതനുസരിച്ചാണ് നിയമനം നടത്തുകയെന്ന് വെറുതേ വലിയ പ്രചാരണമുണ്ടാക്കി. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് വേണ്ടിയിരുന്നില്ലെന്നും സാധാരണപോലെ കാര്യങ്ങൾ തീരുമാനിച്ചാൽ…

Read More

ഭൂമിക്കടിയിലെ ഗുഹയിൽ കണ്ടെത്തിയത് ‘നിഗൂഢ നിധി

ഭൂമിയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യൻ മിക്കവാറും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാകാം. ഉപഗ്രഹങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രകൃതിയുടെ രഹസ്യങ്ങൾ ഓരോന്നായി നാം അനാവരണം ചെയ്യുമ്പോഴും, നമ്മുടെ കാൽക്കീഴിലെ ഇരുണ്ട ആഴങ്ങളിൽ പ്രകൃതി കാത്തുവച്ചിരിക്കുന്ന നിഗൂഢതകൾ ഇന്നും ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് അവശേഷിക്കുകയാണ്. ഇതിനൊരു മികച്ച ഉദാഹരണമാണ് വിയറ്റ്നാമിൽ നിന്ന് അടുത്തിടെ പുറത്തുവന്ന ആവേശം ജനിപ്പിക്കുന്ന ഒരു ഭൂഗർഭ കണ്ടെത്തൽ. വിയറ്റ്നാമിലെ ക്വാങ് ട്രി പ്രവിശ്യയിലുള്ള, ലോകപ്രശസ്തമായ ഫോങ് ഹാ-കെ ബാങ് നാഷനൽ പാർക്കിലെ ചുണ്ണാമ്പുകല്ല് മലനിരകളുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ തികച്ചും…

Read More