പുത്തൻ ലുക്കിൽ രോഹിത് ശർമ്മ

ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 പന്തിൽ 138 റൺസിന്റെ തകർപ്പൻ സെഞ്ച്വറിയോടെ രോഹിത് തിളങ്ങിയിരുന്നു.   അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യവും ഇതിനോടകം താരം വ്യക്തമാക്കിക്കഴിഞ്ഞു. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ച രോഹിത് നിലവിൽ ഫിറ്റ്നസിനായി കഠിനമായി…

Read More

സുഗതനെ അനുകൂലിച്ച് ആഭ്യന്തര വകുപ്പിന്റെ കത്ത്; ചെന്നിത്തലയ്ക്ക് അതൃപ്തി

തിരുവനന്തപുരം∙ കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന സംഭവവികാസങ്ങള്‍ക്കിടെ ആഭ്യന്തര വകുപ്പിന്റെ കത്ത് മേയര്‍ ആയുധമാക്കിയതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. സുഗതന് അയോഗ്യത ഒഴിവാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നല്‍കിയ സാഹചര്യം അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി…

Read More

മൂട്ടിപ്പഴം; വൈറ്റമിൻ സിയുടെ കലവറ

മൂവാറ്റുപുഴ ∙ പശ്ചിമഘട്ട വനമേഖലകളിൽ അപൂർവമായി കണ്ടുവരുന്ന ‘മൂട്ടിപ്പഴം’ (മൂട്ടിപ്പുളി) സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ആവോലി പനേലിൽ പി.ജെ. മാത്യുവെന്ന പരമ്പരാഗത കർഷകൻ. തടി മുതൽ മരത്തിന്റെ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ ഒട്ടേറെപ്പേരാണ് മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിൽ കാണപ്പെടുന്ന ഈ പഴത്തിന് പുളിയും മധുരവും ചവർപ്പും കലർന്ന പ്രത്യേക രുചിയാണ്. വൈറ്റമിൻ സിയുടെ കലവറയായ പഴം ശരീരോഷ്മാവ് കുറയ്ക്കാനും ദഹനം…

Read More

വിവാഹം വരെ എത്തിനിന്ന അഭിഷേക്–കരിഷ്മ ബന്ധം തകർത്തതിന് പിന്നിൽ സ്ത്രീപക്ഷ ഗൂഡാലോചന

വിവാഹനിശ്ചയം വരെ എത്തിയ അഭിഷേക് ബച്ചൻ–കരിഷ്മ കപൂർ പ്രണയ ബന്ധം തകർന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ മുഹമ്മദ് ഉമര്‍ മുക്രിയുടെ മകൾ നസിം മുക്രി. വിവാഹം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്നാണ് വെളിപ്പെടുത്തല്‍. വിക്കി ലാല്‍വനിയുമായുള്ള അഭിമുഖത്തിലാണ് ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘ഹാം മേം നെ ഭീ പ്യാര്‍ കിയാ’യുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് പുറത്ത് അറിയുന്നതെങ്കിലും അതിനും മുന്‍പെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ…

Read More

ഐഷി ഘോഷിനെ പിടികൂടാൻ മഫ്ടി പൊലീസ്

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെതിരെയുള്ള വേട്ടയാടൽ  ഡൽഹി പോലീസ് ശക്തമാക്കിയതായി ആരോപണം. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. രാത്രി ഏറെ വൈകിയും ഐഷിയെ അന്വേഷിച്ച് മഫ്തിയിലെത്തിയ പോലീസ് സംഘം, അവർ താമസിക്കുന്നത് എകെജി ഭവനിലാണോ എന്നടക്കം സെക്യൂരിറ്റിയോട് ചോദിച്ചറിഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഇരച്ചെത്തി ഐഷി ഘോഷിനെ അറസ്റ്റ്…

Read More

അഖിൽ മാരാരുടെ രാജിക്ക് പിന്നാലെ ചർച്ചയായി രമേഷ് പിഷാരടിയുടെ പഴയ പ്രസ്താവന

കൊച്ചി : ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ച അഖിൽ മാരാരുടെ നടപടിക്ക് പിന്നാലെ, നടനും എം.എൽ.എയുമായ രമേഷ് പിഷാരടി മുമ്പ് അദ്ദേഹത്തെക്കുറിച്ച് നടത്തിയ പരിഹാസ രൂപേണയുള്ള പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു. പറയുന്ന നിലപാടുകൾ ഇടയ്ക്കിടെ തിരുത്തിപ്പറയുന്ന അഖിൽ മാരാരുടെ സ്വഭാവത്തെക്കുറിച്ച് പിഷാരടി മുൻപ് പറഞ്ഞ കാര്യങ്ങൾ, ഇപ്പോഴത്തെ രാജിയോടെ കൂടുതൽ ശരിവെക്കപ്പെടുകയാണെന്നാണ് സോഷ്യൽ മീഡിയ ഭാഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർഥിയായും, രമേഷ് പിഷാരടി പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച…

Read More

കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പ് പാറ്റകൾ കേരളത്തിലും വരുമോ

തിരുവനന്തപുരം: രാജ്യത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി തെരുവുകളില്‍ ബഹളമുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്വന്തം മൂക്കിന് താഴെ നടന്ന കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ നിശബ്ദത പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുന്നു. ദേശീയതലത്തിലുള്ള പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരെ മാളങ്ങളില്‍ നിന്ന് ഇറങ്ങി സമരം നയിക്കുന്ന ‘കോക്രോച്ച് പാര്‍ട്ടികള്‍’ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതംവെച്ച് പന്താടിയ ഈ വന്‍ തട്ടിപ്പില്‍ എന്ന് തെരുവിലിറങ്ങുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ നടത്തിപ്പില്‍ അങ്ങേയറ്റം…

Read More

അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്

കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ‌…

Read More

സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ…

Read More

പച്ചക്കറി കൃഷി 20,000 ഹെക്ടർ കൂടി വർധിപ്പിച്ചാൽ വിഷപച്ചക്കറിക്ക് വിരാമം

കോഴിക്കോട്: നിലവിലെ 50,000 ഹെക്ടർ പച്ചക്കറി കൃഷിയിലേക്ക് 20,000 ഹെക്ടർ കൂടി കൂട്ടിച്ചേർത്താൽ കേരളത്തിന് പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നതും കുറയുമെന്നാണ് അവരുടെ അഭിപ്രായം. അതേസമയം, സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ വിദഗ്ധ സമിതി വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി നടപ്പാക്കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കൃഷിയോഗ്യ ഭൂമിയുടെ നാല് ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കുക, സംയോജിത…

Read More