ഞാന്‍ സംഘിയോ കമ്മ്യൂണിസ്റ്റോ അല്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്വേതാ മേനോന്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിനുപിന്നാലെ സംഘടനയ്ക്കുള്ളില്‍ താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നെഴുതി നടി ശ്വേതാ മേനോന്‍. തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നും ഒരു പാവയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് രാജിവച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ചു. അമ്മയുടെ വരവ്‌ചെലവ് കണക്കുകളില്‍ ആകെ കള്ളക്കളിയാണെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും താരം ആവശ്യപ്പെടുന്നു. തനിക്കെതിരെയുണ്ടായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കെതിരെയും ശ്വേത മേനോന്‍ മറുപടി നല്‍കുന്നുണ്ട്. ‘എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പക്ഷേ, എന്റെ വാക്കുകള്‍…