കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ഷർമ്മിള, പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ. ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോൾ രാജ്യത്തിന്റെ മെഡൽ നേട്ടം 10 ആയി ഉയർന്നു. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണമെഡൽ ജേതാവായതോടെ പാരാ അത്‌ലറ്റിക്സിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ്…

Read More

ഐഫോൺ ഓർഡർ‌ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. ‌ മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎം‌ഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ…

Read More

44 രൂപ കോടി നൽകി; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു. സംഘം ആവശ്യപ്പെട്ട നാല് മില്ല്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയതിന് ശേഷമാണ് ധീരു രമാനിയെ വി‌ട്ടയച്ചതെന്നാണ് റിപ്പോർട്. ​ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയാണ് ധീരു. ഏപ്രിൽ 16 നാണ് ഇയാളെ മാലിദ്വീപിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം….

Read More

ജന്തർ മന്തർ സമരം: ഇടതുപക്ഷത്തിനെതിരെ ആരോപണവുമായി ആർ എസ് എസ് മുഖപത്രം

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ, എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾക്കെതിരെ ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’. യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ചൈനീസ് ഇടപെടലുമെന്നാണ് ‘ഓർഗനൈസർ’ ആരോപിക്കുന്നത്. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിദേശ ഫണ്ടുകൾ സ്വീകരിച്ചാണ് എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ സമരത്തിൽ പങ്കെടുത്തതെന്നും ഓർ​ഗനൈസർ ആരോപിക്കുന്നു. ഡൽഹിയിലുണ്ടായ സമരം ഇന്ത്യ വിരുദ്ധവും തീവ്ര ഇടത് ചിന്താഗതിക്കാർ നിയന്ത്രിക്കുന്നതുമായ ഒരു നീക്കമാണെന്ന് ലേഖനം വിശേഷിപ്പിക്കുന്നു. ജന്തർ മന്തറിലെ വൻ സമര…

Read More

പ്രതിഷേധം അവസാനിപ്പിച്ചിട്ടും അറസ്റ്റ്; കേന്ദ്ര സർക്കാർ വാക്ക് പാലിക്കണമെന്ന് സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെയും വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളെയും മറ്റ് പ്രക്ഷോഭകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി സ്വീകരിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും ഇത് അതീവ ഗൗരവകരമായി കാണുന്നുവെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് സൗരവ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ…

Read More

ബഹളത്തിൽ മുങ്ങി പരീക്ഷാ ഭേദഗതി ബിൽ

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ പരീക്ഷാ ഭേദഗതി ബിൽ മുങ്ങിയതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതീവ ഗൗരവമുള്ള ബില്ലിനെക്കുറിച്ചാണ് ചർച്ചചെയ്യുന്നതെന്നും പ്രതിപക്ഷ നടപടി സങ്കടകരമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പരീക്ഷ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.   വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്‌പീക്കർ ഓംബിർള വിലക്കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. രാവിലെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ്…

Read More

പ്രതിഷേധം അടിച്ചമർത്താനാവില്ല, പൊലീസിന് പ്രോട്ടോക്കോൾ വേണം; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ന്യൂഡൽഹി പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശങ്ങളെ പൊലീസിന് ബലം പ്രയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ രാജ്യവ്യാപകമായി പൊലീസിന് ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് നിർദേശിച്ച പരമോന്നത കോടതി, പ്രതിഷേധക്കാർക്ക് നേരെയുള്ള അനാവശ്യമായ ബലപ്രയോഗങ്ങളെ കടുത്ത് ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജന്തർ മന്ദറിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സമരക്കാർക്ക് നേരെ മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുകയും ചെയ്ത സംഭവം വലിയ…

Read More

ധനുഷ് രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് ക്ഷേമപ്രവർത്തനത്തിന് ആഹ്വാനം

ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി തമിഴ് നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും പുതിയ ആഹ്വാനം. ആരാധകരോട് സമൂഹ സേവനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകാനായിരുന്നു ധനുഷിന്റെ പ്രസ്താവന. സിനിമയുടെ വിജയാഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഞായറാഴ്ച നടന്ന ആരാധക സംഗമത്തിൽ ധനുഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. ആരാധകരുടെ ഐക്യം സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ധനുഷിന്റെ പ്രസ്താവന. വിദ്യാഭ്യാസ സഹായം, രക്തദാനം,…

Read More

അസമിൽ മോദിക്കെതിരെ മുദ്രാവാക്യവുമായി മന്ത്രിയുടെ മകൾ, ആരും ട്രോളരുതേയെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കടുത്ത പരാജയങ്ങളിലും മനംമടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി സമരരംഗത്തിറങ്ങിയ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷയെ ഗുണദോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മകളുടെ പേരിൽ തന്റെ മന്ത്രിസഭയിലെ പ്രമുഖനായ കേശബ് മഹന്തയെ ആരും ട്രോളരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ പങ്കെടുത്ത വീഡിയോ സോഷ്യൽ…

Read More

പരീക്ഷാ പരിഷ്കരണത്തിന് ദൗത്യസേന; നന്ദൻ നിലേക്കനി അധ്യക്ഷൻ: ഇൻസ്റ്റ വിഡിയോയിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങൾ‌ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് പഠിക്കാനായി ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി അധ്യക്ഷനായ സംഘം രൂപീകരിച്ചെന്നും അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘വിദ്യാർഥികളുടെ ഭാവിക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ ഭാവിവച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചു. വിദ്യാർഥികളുടെ ഭാവിയെ പറ്റി നമ്മൾ ചിന്തിക്കണം. നമ്മുടെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും…

Read More