നീറ്റ് യു.ജി: ഉത്തരസൂചിക പുറത്ത്

  ന്യൂഡല്‍ഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ടു. https://neet.nta.nic.in വെബ്‌സൈറ്രില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാവുന്നതാണ്. പുനഃപരിശോധന വേണമെന്ന് താത്പര്യപ്പെടുന്നവര്‍ ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് അടയ്ക്കണം. 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്‍.ടി.എ പുറത്തുവിട്ട ഉത്തരസൂചികയിലെ ഉത്തരം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥിക്ക് തുക തിരിച്ചുനല്‍കും.

Read More

പൂനെ കൊലപാതകം: ‘കുറ്റം തെളിഞ്ഞാല്‍ സിയയെയും കോട്ടയുടെ മുകളില്‍ നിന്ന് എറിയണം’, ആവശ്യപ്പെട്ട് മാതാപിതാക്കള്‍

  പൂനെ: യുവ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിയ ഗോയലിനെതിരെ കടുത്ത പ്രതികരണവുമായി മാതാപിതാക്കള്‍. കുറ്റക്കാരിയെന്ന് കണ്ടാല്‍ കേതനെ പ്രതികള്‍ കൊലപ്പെടുത്തിയതുപോലെ ലോഗഹഡ് കോട്ടയുടെ മുകളില്‍ നിന്നും എറിഞ്ഞ് സിയയെയും ശിക്ഷിക്കണമെന്നാണ് അമ്മ പൂജ ഗോയല്‍ പറയുന്നത്. ‘ഇവരിലാരെങ്കിലും കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ ശക്തമായ ശിക്ഷതന്നെ നല്‍കണം. എന്റെ മകളാണെങ്കിലും ശരി. എന്റെ മകള്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ കേതനെ താഴേക്ക് എറിഞ്ഞ കോട്ടയിലെ അതേസ്ഥലത്ത് നിന്നും അവളെയും എടുത്തെറിയണം.കുടുംബത്തിന് സിയ-കേതന്‍ വിവാഹത്തില്‍ അത്ര പ്രതീക്ഷ…

Read More

പാസ്‌പോര്‍ട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ദ്ധന. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ദ്ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും….

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: കേസെടുത്ത് യുപി പൊലീസ്, എട്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍

  ഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് കേസെടുത്തു. എട്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്ര ട്രസ്റ്റ് അംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നാണ് വിവരം. ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് കേസെന്ന് റിപോര്‍ട്ട്. എല്ലാം കണ്ടുനിന്ന ശേഷം ഉള്ള നടപടിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, ബിഎന്‍എസ് സെക്ഷന്‍ 306, 316(5), 317(4), 317(5),…

Read More

പശ്ചിമബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്ത ആഴ്ച; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സുവേന്ദു സര്‍ക്കാര്‍

  സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്. മതം ഏതായാലും എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി…

Read More

പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്. ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട്…

Read More

4,000 കോടിരൂപയുടെ പ്രതിരോധ ഇടപാടിനൊരുങ്ങി ഇന്ത്യയും അമേരിക്കയും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശേഷിക്ക് കരുത്തുപകരുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും എം 777 (M777A2) അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ക്കുമായി ഏകദേശം 482.2 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 4,000 കോടിയിലധികം രൂപ) പ്രതിരോധ സഹായ പദ്ധതി അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിദേശ സൈനിക വില്‍പ്പന സംബന്ധിച്ച അറിയിപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന് കൈമാറി. ഈ പദ്ധതി പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. എം 777 ഹോവിറ്റ്‌സര്‍ പീരങ്കികള്‍, അപ്പാച്ചെ…

Read More

രാജ്യസഭാ കാലാവധി പൂര്‍ത്തിയായി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോര്‍ജ് കുര്യന്‍. ഇനി അദ്ദേഹം സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024ലാണ് ജോര്‍ജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. മദ്ധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു….

Read More

മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങി; വാങ്ങിക്കൂട്ടിയത് 168 ഏക്കര്‍ ഭൂമി, മദ്ധ്യപ്രദേശില്‍ വന്‍ വിവാദം

  ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും കുടുംബവും ഉജ്ജയിനില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാര്‍ത്ത ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന വാര്‍ത്ത ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മോഹന്‍ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ സീമ, മകന്‍ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാല്‍ നാരായണ്‍ യാദവ്, നാരായണിന്റെ ഭാര്യ രേഖ, അവരുടെ മകന്‍ അഭയ് യാദവ്, അടുത്ത…

Read More

ലഖ്നൗവില്‍ കോച്ചിങ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം; കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥികള്‍

  ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടിക്കുകയും അത് താഴേക്ക് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഒരു യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വേലിയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍…

Read More