ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ
ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്‌കർ (20), സദ്ദാം ഹുസൈൻ ലസ്‌കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും…