ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പുതുക്കാട് ∙ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. മകളെ യാത്രയാക്കാനെത്തിയ സിന്ധു സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. പാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. പുതുക്കാട് ഡിപ്പോയിൽ നിന്നു ചാലക്കുടിയിലേക്കു പോകാൻ വാഹനം എടുത്തതിനു പിന്നാലെയാണ് അപകടം. അപകടസമയത്ത് ഡ്രൈവർ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു….

Read More

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ: ഡൽഹിയിൽപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായിപ്രതിഷേ ധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ പ്രകടനം നടത്തി. കൈരളി ജംഗഷ്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റിയപ്രകടന പ്രതിക്ഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷതവഹിച്ചു.ആർ.രവികുമാർ, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്,…

Read More

ഗുരുവായൂരിലെ ക്രിമിനൽ വാഴ്ച: നടപടിയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഗുരുവായൂർ ∙ ഗുരുവായൂർ നഗരത്തിലെ ക്രിമിനൽ വാഴ്ചയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് നിർദേശം നൽകി. ക്ഷേത്ര നഗരത്തിൽ ക്രിമിനലകൾ തമ്പടിക്കുന്നതിനെക്കുറിച്ച് ‘മനോരമ’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. 3 മാസത്തിനിടെ രണ്ടുകൊലപാതകങ്ങളാണ് ഇവിടെ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി കമ്മിഷണറെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അടിയന്തര നടപടിയും നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് കഴിയുന്ന അശരണരായ…

Read More

ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു

ഗുരുവായൂർ ∙ ഭക്തജനത്തിരക്കേറിയ ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു. 3 മാസത്തിനുള്ളിൽ ഗുരുവായൂരിൽ 2 പേരാണ് ഇത്തരം ക്രിമിനലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല. ബസ്‌ സ്റ്റാൻഡിലും പൊതു സ്ഥലങ്ങളിലും അടിപിടിയും തെറിവിളിയും പതിവ്. ക്ഷേത്രത്തിൽ ഭജനം ഇരിക്കാൻ വന്ന് ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന സന്താനവല്ലിയെ (76) കഴിഞ്ഞ 9ന് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് (55) പെരുമ്പാവൂരിൽ അടിപിടി ഉണ്ടാക്കി ഇവിടെയെത്തി ഒളിച്ചു…

Read More

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘മെഗാ പഞ്ചവാദ്യം’ അരങ്ങേറാൻ ഒരുങ്ങുന്നു. ലോക റെക്കോർഡിലേക്ക് വരെ വഴിതുറന്നേക്കാവുന്ന ഒരുദ്യമത്തിലേയ്ക്കാണ് ഫൗണ്ടേഷൻ മുന്നിട്ടിറങ്ങുന്നത്. ഈ സാംസ്കാരിക വിപ്ലവത്തിന് പിന്നിൽ ജാതി-മത-പ്രായഭേദമന്യേയുള്ള സ്ത്രീശക്തിയുടെ ഒത്തുചേരലാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. ഈ മഹാസംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് ഇതിനകം പേര് രജിസ്റ്റർ ചെയ്ത പഠിതാക്കളുടെയും കലാകാരികളുടെയും ആദ്യ യോഗം…

Read More

വെള്ളം നൽകാതെ പണം വാങ്ങി , വാട്ടർ അതോറിറ്റി തുക തിരിച്ചു നൽകണം

തൃശൂർ : വെള്ളം ലഭിക്കാതിരുന്ന കാലഘട്ടത്തിൽ ഈടാക്കിയ വെള്ളത്തിൻ്റെ ചാർജ് തിരികെ നൽകണമെന്നും, ഉപഭോക്താവിന് വെള്ളം ലഭിക്കുമെന്ന് അടിയന്തിരമായി ഉറപ്പു വരുത്തണമെന്നും നഷ്ടവും ചിലവും നൽകണമെന്നും ഉപഭോക്തൃ കോടതി വിധി. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേർസ് യൂണിയൻ അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി പീതാംബരൻ.ടി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ ചേർപ്പ് പി.എച്ച്.സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും ഇരിങ്ങാലക്കുടയിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സർവ്വീസ് പെൻഷണേർസ് യൂണിയൻ്റെ കണക്ഷനിൽ കുറച്ചു കാലങ്ങളായി…

Read More

ആഫ്രിക്കൻ ഒച്ച്, ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേർ….

പുന്നയൂർക്കുളം ∙ അതീവ പ്രജനനശേഷിയിയുള്ള ആഫ്രിക്കൻ ഒച്ച് സമീപ പ്രദേശങ്ങളിൽ വ്യാപകമായ സാഹചര്യത്തിൽ പഞ്ചായത്തിലും ആശങ്ക. ഇവയെ പൂർണമായി നശിപ്പിക്കൽ എളുപ്പമല്ല. കൃഷി നശിപ്പിക്കുന്നതിനൊപ്പം ഇതിന്റെ സ്രവം മസ്തിഷ്കജ്വരത്തിനും കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂരിൽ രണ്ട് വർഷം മുൻപാണ് ഒച്ചിനെ കണ്ടുതുടങ്ങിയത്. അതിവേഗമായിരുന്നു ഇതിന്റെ വ്യാപനം. തെങ്ങിലും മറ്റു ഫലവൃക്ഷങ്ങളിലും ഇത് പറ്റിപ്പിടിച്ചിരിക്കുകയാണ്. രാത്രിയാണ് ഇവയുടെ സഞ്ചാരം. ദിവസവും നൂറുകണക്കിന് ഒച്ചിനെ കൊല്ലുന്നുണ്ടെങ്കിലും പിറ്റേന്നും അത്രത്തോളം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ പഞ്ചായത്തുകളായ നന്നംമുക്ക്…

Read More

വീട്ടിൽ ആളില്ലാനേരത്ത് മോഷണം

ചാവക്കാട് ∙ വീട്ടുകാർ പുറത്തു പോയ സമയത്ത് അഞ്ചര പവന്റെ ആഭരണങ്ങളും പണവും മോഷണം പോയി. കിഴക്കേ ബ്ലാങ്ങാട് പള്ളിക്കടുത്ത് പള്ളത്ത് മനയ്ക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും വാതിലും തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മോതിരം, മാല, കമ്മൽ, ലോക്കറ്റ്, കോയിൻ എന്നിവ മോഷണം പോയി. 5,000 രൂപയും മോഷ്ടിച്ചു. വീട്ടുടമ അബ്ദുൽ കരീമും ഭാര്യയും മരുമകളും ഞായറാഴ്ച വൈകിട്ട് നാലിന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി…

Read More

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തൃശൂര്‍: കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചശേഷം സിബി…

Read More

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു

തൃശൂർ: കുന്നംകുളത്ത് കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമം. അച്ഛനും മകളും മരിച്ചു. പഴഞ്ഞി‌ എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലിനോക്കിയിരുന്ന സിബിയ്‌ക്ക് ജോലി നഷ്‌ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യൻ ഭയന്ന് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ…

Read More