ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ആൺസുഹൃത്തിനെയും പീഡിപ്പിച്ചതായി വിവരം

ചണ്ഡിഗഡ്: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തും പെൺകുട്ടിയും ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനുള്ളിൽ പോകുന്നത് പ്രതികൾ കാണുകയും ഇവിടെയത്തി ഭീഷണിപ്പെടുത്തിയതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

ഓഗസ്റ്റ് 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് വിവരം തിരക്കിയപ്പോഴായിരുന്നു പീഡനം പുറത്തുവന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ 16കാരനെയും പീഡിപ്പിച്ചതായി ആരോപണം ഉയർന്നെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *