കേരളത്തിലെ സര്‍ക്കാര്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലേ? മുഖ്യമന്ത്രി പറയട്ടെയെന്ന്‌ രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തിനെങ്കില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതില്‍ വ്യക്‌തത വരുത്തണമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ എം.എല്‍.എ.മിഷന്‍ 2029 സംസ്‌ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖര്‍.

ബി.ജെ.പി. കേരളം പ്രഭാരിയും കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും കേരളം സഹപ്രഭാരി ഡോ. എം. വെങ്കിടേശനും ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിലും 'മിഷന്‍ 2029' സംസ്‌ഥാന നേതൃയോഗത്തിലും പങ്കെടുത്തു. 'കെ.ജി. മാരാര്‍ ഭവനില്‍ ഇരുവര്‍ക്കും സ്വീകരണം നല്‍കി.

ഇന്നും താന്‍ വിദ്യാര്‍ഥിയാണെന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദിജി പറയാറുണ്ട്‌. വികസിത ഭാരതത്തിനായി എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഓരോ പ്രവര്‍ത്തകനും നിരന്തരം പഠിച്ചുകൊണ്ടിരിക്കണം.

ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടതുകൊണ്ട്‌ മാത്രം രാഷ്‌ട്രീയത്തില്‍ ഫലമുണ്ടാകില്ല. ജനങ്ങളിലേക്ക്‌ എത്തണം. കോണ്‍ഗ്രസും ബി.ജെ.പി. യും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. കോണ്‍ഗ്രസിന്‌ റീല്‍ ഇട്ടാല്‍ മതി. അവര്‍ക്ക്‌ കൃത്യമായ വോട്ടുബാങ്കുണ്ട്‌. എന്നാല്‍ ബി.ജെ.പി.ക്ക്‌ ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ ഇറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കണം.

കേരളത്തിലെ രാഷ്‌ട്രീയ ബദലായി ബി.ജെ.പി. വളര്‍ന്നുവരികയാണ്‌. പുതിയ കേരളംഎന്ന്‌ പറഞ്ഞ്‌ അധികാരത്തിലെത്തിയ സര്‍ക്കാരില്‍നിന്ന്‌ എന്താണ്‌ കിട്ടിയതെന്ന്‌ ജനം ചോദിക്കുമ്പോള്‍, കറന്റ്‌ കട്ടും വിലക്കയറ്റവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പുമാണ്‌ ഉത്തരം എന്നും രാജീവ്‌ ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *