സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി

കൊച്ചി : സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ഏഴോം മേഖലയിൽ നിന്ന് പള്ളിക്കുന്ന് സ്വദേശി നിഷാദ് ഇഷാലാണ് തൂക്കണാംകുരുവി ഇനത്തിലെ പക്ഷിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തിയത്. ബെംഗളൂരു, കോയമ്പത്തൂർ മേഖലകളിൽ ഈ പക്ഷിയെ കണ്ടെത്തിയ റിപ്പോർട്ടുകളുണ്ട്.

തൂക്കണാം കുരുവിയെ(ബയ വീവർ) നമ്മുടെ നാട്ടിൽ സാധാരണ കാണാറുണ്ട്. ഇവയിൽ നിന്ന് ബ്ലാക്ക് ബ്രെസ്റ്റ്ഡ് വീവറിനെ കണ്ടെത്തുന്നതു ശ്രമകരമാണ്. ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 570 ആയി. ചതുപ്പുനിലങ്ങൾ, ജലാശയങ്ങളുടെ സമീപത്തെ പുല്ലുനിറഞ്ഞ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളാണ് ഈ ഇനത്തിന്റെ പ്രധാന ആവാസവ്യവസ്ഥകൾ.

പുല്ലുകളും മറ്റു സസ്യനാരുകളും ഉപയോഗിച്ച് മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന കൂടൊരുക്കുന്ന വീവർ പക്ഷികൾ കൂടുനിർമാണത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ടവയാണ്.കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് ഇഷാൽ മലബാർ അവയർനസ് ആൻഡ് റസ്‌ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് അംഗവും കേരള ബേഡേഴ്സ് ക്ലബിന്റെ സ്ഥാപക അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *