ഗുരുവായൂരപ്പന് വഴിപാടായി എസ്ബിഐയുടെ മിനിബസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്ഷേത്രത്തിലെ കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്.

വാഹനപൂജയ്ക്ക് ശേഷം എസ്ബിഐ ചെയർമാൻ സി.എസ്. സെട്ടി മിനിബസിന്റെ താക്കോലും രേഖകളും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, എസ്ബിഐ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡെപ്യൂട്ടി ജനറൽ മാനേജർ ദിലീപ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക്, ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *