സൗദിയില്‍ അരാംകോ എണ്ണക്കമ്പനിക്ക് നേരെ ആക്രമണം ; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 4 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ദഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും, സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനത്തിന് സമീപത്ത് നിന്ന് വലിയ ശബ്ദങ്ങള്‍ കേട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടത്തില്‍ നിന്നും ആളെ ഒഴിപ്പിച്ചതിനാല്‍ കാര്യമായ ആളപായം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *