മമതാ ബാനർജിയ്ക്ക് നേരെ കത്തിയുമായി ആക്രമിക്കാൻ ശ്രമം, യുവതി പൊലീസ് കസ്റ്റഡിയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ വസതിക്ക് പുറത്തിറങ്ങിയ മമതയെ ഒരു സ്ത്രീ കത്തിയുമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സിവിക് വോളന്റിയറായ തന്നിഷ്ഠ സാഹ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവർ മമതയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടാണ് എത്തിയതെന്നാണ് വിവരം.

പൊലീസ് എന്നാൽ മമതയെ യുവതി ആക്രമിച്ചെന്നോ മൂർച്ചയേറിയ വസ്‌തുക്കൾ തങ്ങൾക്ക് കിട്ടിയെന്നോ സ്ഥിരീകരിച്ചിട്ടില്ല. യുവതി കസ്റ്റഡിയിലാണെന്നത് മാത്രമാണ് അവർ നൽകിയ വിവരം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മമത തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ തടസമുണ്ടാക്കി ആക്രമിക്കാനാണ് തനിഷ്‌ഠ ശ്രമിച്ചതെന്ന് തൃണമൂൽ പ്രവർത്തകർ നൽകിയ പരാതിയിലുണ്ട്.തനിഷ്‌ഠ ലഹരിക്കടിമയാണ് എന്നാണ് മമതയുമായി ബന്ധപ്പെട്ടവരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *