എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എംഎസ്എഫ് ആക്രമണം; ആശുപത്രിയിൽ കയറി മർദിച്ചു , വീഡിയോ പുറത്തുവിട്ടു

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും എംഎസ്എഫ് പ്രവര്‍ത്തകരെ എംഎഫ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രി കയറി ആക്രമിച്ചതായി പരാതി. എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ആദില്‍, ജില്ലാ സെക്രട്ടറി സുജിന്‍ എന്നിവരെയാണ് ആക്രമിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐപ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആദിലിനെയും ജില്ലാ സെക്രട്ടറി സുജിനെയും ആക്രമിച്ചത്. സുജിനും ആദിലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എസ്എഫ്‌ഐ പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എസ്എഫ്‌ഐ നേതാക്കളെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യത്തിലുണ്ട്.

https://www.facebook.com/share/r/19dQbWgiQh/

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഇത് കാണുന്നില്ലേയെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ കലാലയങ്ങളുടെ ശാപം എംഎസ്എഫും കെഎസ്‌യുവുമാണെന്ന് റോജി എം ജോണ്‍ പറഞ്ഞത് ശരിയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഈ സമയം വരെ തയ്യാറാകാത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്. എസ്എഫ്‌ഐ സംസ്ഥാന അടിസ്ഥാനത്തില്‍ ഈ ഗുണ്ടകളെ ചെറുക്കുക തന്നെ ചെയ്യും. ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സഞ്ജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *