സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലെ തർക്കവും കാരണമായി,​ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. പ്രണയപ്പകയ്ക്ക് അപ്പുറം മറ്റ് കാരണങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങഴും കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കേസിൽ പിടിയിലായവരുടെ വാട്‌സാപ്പ് ചാറ്റുകളിലും ഫോണിലെ ഫോൾഡറുകളിളും നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചത് ഇതേക്കുറിച്ച് സംസാരിക്കാനാണെന്നും പൊലീസ് കരുതുന്നു.

അ​തേ​സ​മ​യം​ ​അ​ഭി​റാ​മി​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​ ​ചാ​റ്റു​ക​ൾ​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി​ ​സൈ​ബ​ർ​ ​സെ​ൽ​ ​ക​ണ്ടെ​ത്തി.​ ​ചാ​റ്റു​ക​ൾ​ ​എ​ങ്ങ​നെ​ ​ഡി​ലീ​റ്റ് ​ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന് ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണ്.​ ​സം​ഭ​വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​റ​സ്റ്റി​ലാ​യ​ ​ഉ​മ​ർ​മു​ഫ്താ​ർ,​ആ​ന​ന്ദ​ ​എ​ന്നി​വ​രെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. കേ​സി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ 17​ ​കാ​ര​നെ​ ​ജു​വ​നൈ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ശേ​ഷം​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​ത​ന്നെ​ ​ഒ​ബ്‌​സ​ർ​വേ​ഷ​ൻ​ ​ഹോ​മി​ലേ​ക്ക് ​മാ​റ്റി​യി​രു​ന്നു.​ ​പ്ര​തി​ക​ളു​മാ​യെ​ത്തി​ ​ഇ​തി​ന​കം​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ൾ,​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ​ ​എ​ന്നി​വ​ ​ശേ​ഖ​രി​ക്കു​ക​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ ​ഭാ​ഗ​ത്ത് ​ഇ​ന്ന​ലെ​യും​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​അ​തി​നി​ടെ​ ​അ​ഭി​റാം​ ​കൊ​ല്ല​പ്പെ​ട്ട​ ​ദി​വ​സം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​പോ​കു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ളും​ ​പു​റ​ത്തു​വ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *