കോഴിക്കോട് : അദ്ധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ . വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് അജിത്തും വിശാലും.
എം.ഡി.എം.എ കേസിൽ പേരാ്മ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽ.പി.സ്കൂളിലെ ഓട്ടിസം സെന്ററിലെ അദ്ധ്യാപിക കൂരാച്ചുണ്ട് ചെറുകാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ നീഷ്മ, ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിറി ഏജന്റുമായ ജിജിൻ കുര്യാക്കോസ് തുടങ്ങിയവർ അറസ്റ്റിലായിരുന്നു. ഇവർക്ക് വടകര എൻ.ഡി.പി.എസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.