ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം,​ വീട്ടിലെ ഫർണിച്ചറുകൾ ഉൾപ്പെടെ കത്തിനശിച്ചു

കണ്ണൂർ : വീട്ടിൽ വച്ച് ലാ‌പ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ചു. പയ്യന്നൂർ ശാന്തിഗ്രാമത്തിലെ വി.പി. പ്രസന്നകുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർ്ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം,​

ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീട്ടുകാർ വീട് പൂട്ടി പുറത്തുപോയിരുന്നു. ഇവർ തിരികെ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തത്തിൽ സോഫാ സെറ്റ്,​ കസേരകൾ,​ വാച്ച്,​ ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകൾ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ലാപ്ടോപ്പ്,​ മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ,​ കിടക്ക തുടങ്ങിയ തീപിടിക്കാൻ സാദ്ധ്യതയുള്ള പ്രതലങ്ങളിൽ വയ്ക്കരുതെന്ന് ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകി,​ ചാർജ് ചെയ്യുന്നതിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകു്ന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ചാർജ് ചെയ്യാൻ വച്ച ശേഷം വീടുപൂട്ടി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ഫയർഫോഴ്സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *