ഇ.എം.എസിന്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തരപുരം: ഇഎംഎസന്റെ ഇളയമകളും വനിതാകമ്മീഷന്‍ മുന്‍ അംഗവും എഴുത്തുകാരിയുമായ ഇ.എം. രാധ അന്തരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. പൊതുപ്രവര്‍ത്തക, എഴുത്തുകാരി, സാംസ്ക്കാരിക പ്രവര്‍ത്തക എന്ന നിലയിലൊക്കെ തന്റേതായ ഇടം സൃഷ്ടിച്ചയാളാണ് ഇ.എം. രാധ.

2017 ല്‍ വനിതാകമ്മീഷന്റെ അംഗം ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. ഇ.എം. ശ്രീധരന്‍, ഇ.എം. ശശി, മലര്‍വതി എന്നിവര്‍ സഹോദരങ്ങളാണ്. പിതാവിന്റെ ജീവിതത്തെയും, കുടുംബാംഗങ്ങളുടെ അനുഭവങ്ങളെയും മുന്‍നിര്‍ത്തി 'ഇ.എം.എസ്. മക്കളുടെ ഓര്‍മ്മകള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പൊതുജീവിതത്തിലും രാഷ്ട്രീയ ചര്‍ച്ചകളിലും തന്റെ നിലപാടുകളും ഓര്‍മ്മകളും പങ്കുവെച്ചിരുന്നു.

കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം യാത്ര ചെയ്യുന്ന വ്യക്തിയാണ് ഇഎംഎസിന്റ മകള്‍. ജനാധിപത്യ മഹിളാ അസോസിയേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയിലെ ജീവനക്കാരി കൂടിയായിരുന്ന രാധ നിരവധി ലേഖനങ്ങളും എഴുത്തുകളും നടത്തിയിട്ടുണ്ട്. സംസ്ഥാന വയോജന കമ്മീഷന്റെ അംഗമായും നിയോഗിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *