പലതും അറിയുന്നില്ല, തീരുമാനം എടുക്കുമ്പോള്‍ അവഗണിക്കുന്നു ; ഹൈക്കമാന്റിന് പരാതി നല്‍കി എ ഗ്രൂപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് സര്‍ക്കാര്‍ ആറുമാസം എത്തി നില്‍ക്കേ തുടങ്ങിയിരിക്കുന്ന ഉള്‍പ്പാര്‍ട്ടിപോരില്‍ എ.ഐ.സി.സി.യ്ക്ക് പരാതി നലകി എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നിരുന്നവരെ നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ അവഗണിക്കുന്നെന്നാണ് ആക്ഷേപം. എ ഗ്രൂപ്പ് നേതാക്കള്‍ കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് നല്‍കിയതായിട്ടാണ് വിവരം.

ബോര്‍ഡ് കോര്‍പ്പറേഷന്‍ തെരെഞ്ഞടുപ്പ് ചര്‍ച്ചകളില്‍ പങ്കാളികളാക്കുന്നില്ല എന്നാണ് ആക്ഷേപം. ഈ വിവരം മുഖ്യമന്ത്രിയേയും കെപിസിസി അദ്ധ്യക്ഷനെയും പരാതി അറിയിച്ചിട്ടും പ്രയോജനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് എഐസിസിയ്ക്ക് മുന്നില്‍ എത്തുന്നതെന്നാണ് ആരോപണം. മന്ത്രിസഭ എടുക്കാനിരിക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ തങ്ങളെ പരിഗണിക്കാതെ മുഖ്യമന്ത്രി നേരിട്ട് എടുക്കുന്നു എന്നാണ് ആരോപണം. മുമ്പ് രമേശ് ചെന്നിത്തലയൂം സണ്ണി വര്‍ഗ്ഗീസും ചര്‍ച്ചകളില്‍ വന്നെങ്കിലും ആ കൂടിയാലോചനയില്‍ എ ഗ്രൂപ്പ് നേതാക്കളെയോ അതിലെ മുതിര്‍ന്നവരേയോ ചര്‍ച്ചയില്‍ ഭാഗമാക്കിയില്ല.

നയപരമായ തീരുമാനങ്ങളെല്ലാം വി.ഡി. സതീശന്‍ തനിയെ എടുക്കുകയാണ്. കൂടിയാലോചന നടത്തുന്നില്ല എന്നും ആരോപിക്കുന്നു. നേരമത്ത എ ഗ്രൂപ്പ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തങ്ങളെ കൂടി ചര്‍ച്ചയുടെ ഭാഗമാക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നിട്ടും അഗവണന തുടരുന്ന സാഹചര്യത്തിലാണ് ഹൈഹക്കമാന്റിലേക്ക് നേരിട്ട് പരാതിയുമായി എത്തിയത്. അതേസമയം കെപിസിസി അദ്ധ്യക്ഷനെ തീരുമാനിക്കാനിരിക്കെ ശക്തമായ സന്ദേശം നല്‍കുന്നതാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം.

പാര്‍ട്ടിയില്‍ ഏകോപനമില്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളില്‍ മുഖ്യമന്ത്രിെക്കതിേര ഇതേ ആരോപണം ഉയര്‍ന്നിരുന്നു. ആരേയും വകവെയ്ക്കാതെ വി.ഡി. സതീശന്‍ മുമ്പോട്ട് പോകുന്നെന്നാണ് ആക്ഷേപം. ആറു മാസം സര്‍ക്കാര്‍ പൂര്‍ത്തിയാകുന്ന ദിവസം നടന്ന മന്ത്രിസഭായോഗത്തിലായിരുന്നു തര്‍ക്കം തുടങ്ങിയിരിക്കുന്നത്. പി.എസ്.സി.യിലെ അംഗങ്ങളെ തീരുമാനിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങളില്‍ പലതും മുഖ്യമന്ത്രിയാണ് എടുത്തത്. ഈ വിവരം മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പറയുമ്പോള്‍ മാത്രമാണ് തങ്ങള്‍ അറിയുന്നതെന്നാണ് എ ഗ്രൂപ്പ് മന്ത്രിമാരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *