കൊല്ലം: ട്രേഡിംഗിന്റെ പേരിൽ നടന്ന വൻ തട്ടിപ്പിൽ കൊട്ടാരക്കര സ്വദേശിയായ 56 വയസുകാരന് 71 ലക്ഷത്തിലധികം രൂപ നഷ്ടമായി. ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം 56കാരനെ സമീപിച്ചത്. ഫേസ്ബുക്കിലൂടെയാണ് ബന്ധം സ്ഥാപിച്ചത്.
ഈ വർഷം ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പണം നഷ്ടമായതോടെ 56കാരൻ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.