കാലടി സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച ഹൈക്കോടതി വിധി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കില്ല. തുടര്‍നടപടി തീരുമാനിക്കാനുള്ള അധികാരം സര്‍വകലാശാലയ്ക്കുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വിവിധ മാധ്യമങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കായിക ബില്‍, പബ്ലിക് സര്‍വീസ് കമ്മിഷന് ഭേദഗതി ബില്‍, സിദ്ധാര്ത്ഥന് റാഗിംഗ് വിരുദ്ധ ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയുള്‍പ്പെടെയുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ടിക്കറ്റുകൾ ബുക്ക് ചെയ്യുക