ചാണ്ടി ഉമ്മന്‍ ജെ.എസ്. അഖില്‍ എന്നിവരുമായും സംസാരിച്ചു. പ്രശ്നം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടാകുമെന്ന ഘട്ടത്തിലാണ് പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇറങ്ങിയത്. നേരത്തേ രാജ്മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും എതിരേ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തിയത്. എന്നാല്‍ നേതൃത്വം പരസ്യപ്രസ്താവനകള്‍ കര്‍ശനമായും നിയന്ത്രിക്കുകയായിരുന്നു. ഇനിയും സൈബര്‍ ആക്രമണം ഉണ്ടായാല്‍ നേതാക്കള്‍ക്ക് എതിരേ നടപടി ഉണ്ടാകും.
സൈബര്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും അപ്രിയമായ പല സത്യങ്ങളും പുറത്തു പറയും എന്നുമായിരുന്നു നേരത്തേ രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭീഷണി. ഇതിന് പിന്നാലെയും സൈബര്‍ ആക്രമണം തുടരുകയും സര്‍ക്കാരിനും യുഡിഎഫിനും ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിക്ക് കാരണമാകും എന്നു കൂടി വിലയിരുത്തിയാണ് കേന്ദ്രം സംയമനം പാലിക്കാന്‍ ഇരുനേതാക്കളോടും ആവശ്യപ്പെട്ടത്.