തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തു. പുത്തന്‍തോപ്പ് , ചാക്ക , തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന ഉഉളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആണ്‍കുട്ടിക്കും 12 വയസ്സുകാരിയായ പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ രണ്ട് പേര് കൊല്ലം കോര്പ്പറേഷന് പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗികമായി അറിയിച്ചു.രോഗബാധിതര്‍ നിലവില്‍ കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രത്യേകം സജ്ജമാക്കിയ വാര്‍ഡുകളില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.