അന്‍സിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടീസ്; 17-നകം വിശദീകരണം നല്‍കണം

കൊച്ചി: നടി അന്‍സിബ ഹസന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് താരസംഘടനയായ ‘അമ്മ’. പരസ്യപ്രതികരണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. പ്രതികരണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.അന്‍സിബയുടെ ആരോപണങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നോട്ടീസില്‍ പറയുന്നു. ജൂണ്‍ 17-നുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നങ്ങള്‍ സംഘടനയില്‍ തീര്‍ക്കാമായിരുന്നു. അതിന് മുതിരാതെ വിവാദം പുറത്തേക്ക് വലിച്ചിഴച്ചു. സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു. ബൈലോ പിന്തുടരാന്‍ ബാധ്യതപ്പെട്ട ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചു തുടങ്ങിയ ആരോപണം നോട്ടീസിലുണ്ട്.ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അന്‍സിബ രാജിവെച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ പുറത്തായത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെങ്കിലും പിന്നാലെ നടന്‍ ടിനി ടോമിനെതിരേ അന്‍സിബ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും നടി ആരോപിച്ചു. ‘അമ്മ’ കുടുംബസംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലുണ്ടായ തര്‍ക്കങ്ങള്‍ പിന്നീട് പരസ്യമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *