യഥാര്‍ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘പൊങ്കാല’ ഇനി ആമസോണ്‍ പ്രൈം വീഡിയോയില്‍

തിയേറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മലയാള ചിത്രമായ ‘പൊങ്കാല’ വെള്ളിയാഴ്ച മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കുന്നു. സൗഹൃദത്തിന്റെ മറവില്‍ നടന്ന വഞ്ചനയും അതിലൂടെ തകര്‍ന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടര്‍ന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്.പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷന്‍ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള സിനിമയില്‍ അപൂര്‍വമായി കാണുന്ന തരത്തില്‍ നിരവധി ഫൈറ്റ് സീക്വന്‍സുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ‘പൊങ്കാല’.ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. തിയേറ്ററില്‍ സിനിമ കാണാന്‍ കഴിയാതിരുന്ന പ്രേക്ഷകര്‍ക്ക് ഇനി ആമസോണ്‍ പ്രൈം വീഡിയോ വഴി ചിത്രം ആസ്വദിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *