യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്.സംഭവം അന്വേഷിച്ച് ഉടന്‍ നടപടിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.അശ്ലീലപ്രദര്‍ശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന്ന പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചര്‍ച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനും സംഘത്തിനുമെതിരെ അന്വേഷണം. അഡ്വ.ശ്രീജിത്ത് പെരുമനയുടെ പരാതി പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കേസ് സൈബര്‍ ഓപ്പറേഷന് എസ്.പി അങ്കിത് അശോകന് അന്വേഷിക്കുമെന്ന് അറിയിച്ച് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് തനിക്ക് മെയില്‍ വന്നതായി ശ്രീജിത് പെരുമന അറിയിച്ചു.തൊപ്പിയും സംഘവും പോക്സോ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ശീല പ്രദര്‍ശനം, ലഹരി ഉപയോഗം, സൈബര്‍ കുറ്റകൃത്യം, മാനസിക-ശാരിക പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചെയ്യുന്നതായി കാണിച്ചാണ് പരാതി നല്‍കിയത്. പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചര്‍ച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. തൊപ്പിക്ക് പുറമെ ഷംസീര്‍, മമ്മു, ജാസി തുടങ്ങിയ തൊപ്പിയുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കെതിരെയും പരാതിയുണ്ട്.