കൊച്ചി: അരിയിലെ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് കൊച്ചി സിബിഐ പ്രത്യേക കോടതി വിധി പറയും. സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കം 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറയുന്നത്.
കണ്ണൂര്‍ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനായാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എംഎല്‍എ ടിവി രാജേഷും ലീഗ് സ്വാധീന മേഖലയായ അരിയിലിലേക്ക് എത്തിയത്.
2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയിലില്‍ വച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ അരിയില്‍ ഷുക്കൂര്‍ അടക്കമുള്ള ലീഗ് പ്രവര്‍ത്തകരെ കണ്ണപുരം കീഴറയിലെ വള്ളുവന് കടവിലെ വയലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ഇവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനല്‍കുകയും അവര്‍ തന്നെയാണ് ആക്രമണം നടത്തിയത് എന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂര്‍, സക്കറിയ അയൂബ് എന്നിവരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു.
33 പ്രതികളുള്ള കേസില്‍ രണ്ട് പേര് മരണപ്പെട്ടതിനെത്തുടർന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈെഫ് പ്രവർത്തകരായ കെ വി സുമേഷ്, ഗണേഷൻ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.. പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള പ്രധാന സാക്ഷികൾ കേസിൽ കോടതിയിൽ ഹാജരായി മൊഴി