മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വിഴിഞ്ഞം: ഫിഷ്‌ലാൻഡിൽ മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്യസംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി രഘുനന്ദൻ (22) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്‌പ‌ദമായ സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഫിഷ്‌ലാൻഡിലെത്തിയ യുവതിയുടെ ശരീരത്തിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് യുവതി പ്രതികരിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടു. തുടർന്ന് നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിഴിഞ്ഞം പൊലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *