തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ ഉയർന്ന് 14,185 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയായി.
ഇന്നലെ ഉച്ചയ്ക്ക് പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയിലായിരുന്നു വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്
സെപ്റ്റംബർ 19- 1,13,480 രൂപ
സെപ്റ്റംബർ 18- 1,13,240 രൂപസെപ്റ്റംബർ 17- 1,12,080 രൂപ
സെപ്റ്റംബർ 16- 1,12,520 രൂപ
സെപ്റ്റംബർ 15- 1,12,320 രൂപസെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ
സെപ്റ്റംബർ 13- 1,13,240 രൂപ
സെപ്റ്റംബർ 12- 1,13,240 രൂപ