കോഴിക്കോട് : യൂ ട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കി എന്ന് പരാതി. കോഴിക്കോട് നടക്കാവിൽ വച്ചാണ് അപകടം നടന്നത്.
ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് അപകടത്തിൽപ്പെട്ടു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക്.