രണ്ട് കപ്പലുകൾ റാഞ്ചി, 22 ഇന്ത്യക്കാർ കടൽകൊള്ളക്കാരുടെ പിടിയിൽ
മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്. എറിട്രിയയുടെ പതാകയേന്തിയ ‘എം.ടി. സിബു 1’ എന്ന എണ്ണക്കപ്പലാണ് ആയുധധാരികളായ ആറ് കടൽകൊള്ളക്കാരുടെ സംഘം പിടിച്ചെടുത്തത്. ഏദൻ…