പി.എം ശ്രീ പദ്ധതി വേണ്ടെന്ന് നേതാക്കൾ, പറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ പി.എം. ശ്രീ വിഷയത്തിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തർക്കം. പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്നു പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചു. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്നു തിരുവനന്തപുരത്തു ചേർന്നത്. എത്രയും പെട്ടെന്നു മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്ന് നേതാക്കൾ…